Sunday, March 6, 2011

‎'വിമോചന ചത്വര'ത്തിലെ ബന്നയുടെ പിന്ഗാമികള്‍

ഫെബ്രുവരി 12 നു ഈജിപ്ത് പുതിയ ഒരു പ്രഭാതത്തിലേക്ക് പ്രവേശികുമ്പോള്‍, 1949 ഇതേ ഫെബ്രുവരി 12 ന്‍ വൈകീട്ട് അഞ്ച് മണിക്ക് അധ്യാപകനും തനത് ഇസ്ലാമിക ചിന്തകനും, കോപ്ടിക് ക്രിസ്ത്യാനികളുടെ പോലും രാഷ്ട്രീയ നേതാവായിരുന്ന ശഹീദ് ഹസനുല്‍ ബന്നയെ ചര്‍ച്ചക്ക് വിളിച്ച് ഗവണ്മെന്റ് തന്നെ ചതിച്ച് കൊന്നത്. തുട...ര്‍ന്നങ്ങോട്ട്, ഇഖ്-വാന്റെ പ്രവര്‍ത്തകര്‍ ഒഴുക്കിയ ജിഹാദീ ചോരയുടെ കണക്കുകള്‍ കാലം തീര്‍ക്കുന്ന സുദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സ്വാതന്ത്രതിന്, നൈല്‍ നദിയെക്കാള്‍ വിശാലതയേറും . അതിനു തഹ്‌രീര്‍ സ്‌ക്വയര്‍ (വിമോചന ചത്വരം) നിമിത്തമാകുകയായിരുന്നു. രണ്ടാഴ്ചയിലധികമായി തിളച്ചുമറിയുന്ന ഈജിപ്തിന്റെ ഹൃദയം സമ്മേളിച്ചത് കൈറോ നഗരമധ്യത്തിലെ ഈ മൈതാനത്തായിരുന്നു. പതിറ്റാണ്ടുകളായുള്ള ഏകാധിപത്യ പ്രതീകത്തെ ചവറ്റുകൊട്ടയിലെറിയാന്‍ 'വിമോചന ചത്വര'ത്തില്‍ ഒത്തുകൂടിയവര്‍ പ്രക്ഷോഭം മാത്രമല്ല, സംസ്‌കാരം കൂടിയായിരുന്നു ലോകത്തിന് കൈമാറിയത്.

മുസ്‌ലിം ബ്രദര്‍ഹുഡിനെ കാണിച്ച് തനിക്കുശേഷം പ്രളയപ്പേടി പരത്തിയ ഹുസ്‌നി മുബാറക്കിനും പുലി വരുന്നേ പുലി എന്ന് അട്ടഹസിച്ച പാശ്ചാത്യര്‍ക്കും മുന്നില്‍ തഹ്‌രീര്‍ സ്‌ക്വയര്‍ പുതിയ ഈജിപ്തിന്റെ മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുയായിരുന്നു.
റോബര്‍ട്ട് ഫിസ്‌ക് വിശേഷിപ്പിച്ചതു പോലെ സ്ത്രീ-പുരുഷ, മുസ്‌ലിം-ക്രൈസ്തവ എന്നിങ്ങനെയുള്ള മതില്‍ക്കെട്ടിനപ്പുറം സഹിഷ്ണുതയുടെ പുതിയ ലോകമാണ് തഹ്‌രീര്‍ സ്‌ക്വയര്‍ അനുഭവിച്ചറിഞ്ഞത്. പരസ്‌പരം പങ്കുവെച്ച് ഉണ്ടും ആകാശം മേല്‍പ്പുരയാക്കി കടുത്ത തണുപ്പിനെ വകവെക്കാതെ ഉറങ്ങിയും 18 ദിവസമായി മഹത്തായ വിജയത്തിനു സ്വപ്‌നം കാണുകയായിരുന്നു .

നമസ്‌കാരവേളയില്‍ തങ്ങളുടെ മുസ്‌ലിം സഹോദരന്മാരെ മനുഷ്യവലയം തീര്‍ത്ത് സംരക്ഷിക്കുന്ന കോപ്ടിക് ക്രിസ്ത്യാനികള്‍. ഞായറാഴ്ചയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ വിശ്വാസികളെ സഹായിക്കുന്ന മുസ്‌ലിംകള്‍. ഖുര്‍ആനും കുരിശുമേന്തി പ്രക്ഷോഭം നയിക്കുന്ന ചിത്രം. ലക്ഷങ്ങള്‍ ഒത്തുകൂടിയിട്ടും സ്ത്രീസ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ മുഖം കൂടി തഹ്‌രീര്‍ സ്‌ക്വയര്‍ ലോകത്തിന് കാണിച്ചുനല്‍കി. ഒരു സ്ത്രീക്കുനേരെയും കൈയേറ്റമുണ്ടായില്ല.

1928‍ സൂയസ് കനാല്‍ കമ്പനിയിലെ ആറ് സഹപ്രവര്‍ത്തകരുമായി അധ്യാപകനും തനത് ഇസ്ലാമിക ചിന്തകനുമായിരുന്ന ഹസനുല്‍ ബന്ന ഇഖ്-വാനുല്‍ മുസ്ലിമൂന്‍ എന്ന പാര്‍ട്ടി തുടങ്ങുമ്പോള്‍, ഈജിപ്ത് വിദേശകരങ്ങളിലായിരുന്നു. ദശകങ്ങളുടെ തുടര്‍ച്ചയായ ബ്രിട്ടീഷ് പ്രൊട്ടക്റ്റ്രേറ്റ് എന്ന ഓമനപ്പേരില്‍ തൌഫീക്കെന്ന സാമന്തന്റെ കാലം. 1936 ല്‍ 800 അംഗങ്ങളായും 38-ല്‍ 2 ലക്ഷമായും 48-ല്‍ അത് 2 മില്ല്യണായും വളര്‍ന്നു. ഇസ്രായേലിന് വേണ്ടി ആദ്യമായി ബലികഴിക്കപ്പെട്ട അയല്‍-രാജ്യ രാഷ്ട്രീയം ഈജിപ്തിന്റേതായിരുന്നു. തുടര്‍ന്നായിരുന്നു ഹസനുല്‍ ബന്നയുടെ ശഹാദത്തും അതിക്രൂരമായ ഭരണകൂട ഭീകരതയും അരങ്ങേറിയത്. 1954 മുതല്‍ 70 വരെ സിയോണിസ്റ്റുകള്‍ക്കും യാങ്കികള്‍ക്കും വേണ്ടി ഗമാല്‍ അബ്ദുല്‍ നാസര്‍ നടത്തിയ നരമേധങ്ങള്‍ ലോകചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു ആഗോള ഇസ്ലാമിക കഥനം നടത്താന്‍ ബ്രദര്‍ഹൂഡ്ഡിനെ പ്രാപ്തമാക്കി.
ഹസനുല്‍ ബന്ന മുതല്‍ മുഹമ്മദ് ബാദി വരെയുള്ള എട്ട് പ്രധാന നേതാക്കളിലൂടെ 2005 ലെ തിരഞ്ഞെടുപ്പില്‍ 20 ശതമാനത്തിലേറെ വോട്ട് നേടിയെത്തിയ ഒരു മഹാപ്രസ്ഥാനം ഇസ്രേയേലിനും യാങ്കി താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങാതെ നിന്നതിനാല്‍ മാത്രം ജനാധിപത്യ പ്രക്രിയകളിലെയും ജനകീയ മാറ്റങ്ങളിലേയും രക്തം പുരണ്ട പങ്കാളികളാക്കപ്പെട്ടു, ഈ ജനുവരി 25 വരെ. ഇനിയിപ്പോള്‍ എന്‍.ഡി.എ യെന്ന മുബാറക്കിന്റെ പാര്‍ട്ടിക്ക് പകരം യോഗ്യവും യോജ്യവുമായ ഒരേ ഒരു പേരാണ് മുസ്ലിം ബ്രദര്‍ഹുഡ്ഡ് അഥവാ ആഗോള ഇസ്ലാമിക ചലനങ്ങളിലെ “ഇഖവാന്‍”.

2 comments:

  1. ഭാവിയുണ്ട്...എല്ലാ ഭാവുകങ്ങളും നേരുന്നു...തിന്മക്കെതിരെ നന്മയുടെ പടയണി തീര്‍ക്കാന്‍ നമുക്കൊരുമിക്കാം -സാലിഹ് വീ- പീ

    ReplyDelete