Sunday, March 6, 2011

ഇത് മൂസയുടെ നിശ്ചയദാര്ഢ്യമോ ഫറോവയുടെ അഹങ്കാരാമോ!!

ലോക ചരിത്രത്തില്‍ ഈ കഴിഞ്ഞ ഫെബ്രുവരി ഒരുപാട് രാഷ്ട്രീയ ചലനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു!! എകാതിപഥികളുടെ സിംഹാസനങ്ങള്‍ക്ക് കൂട്ടത്തോടെ ഇത്രയേറെ ഇളക്കം സംഭവിച്ച മറ്റൊരു കാലം ചരിത്രത്തില്‍ വിരളമാണ്. ഈജിപ്ത് മുതല്‍ ഒമാന്‍ വരെ വീശിയടിക്കുന്ന ആ മുല്ലപ്പൂവിന്‍റെ സുഗന്ധവും, എകാതിപത്യ സിംഹാസനങ്ങളുടെ ദുര്‍ഗന്ധവും ജനകീയ വിപ്ലവങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നു എന്നത് വിസ്മരിക്കാന്‍ കഴിയാത്ത ഒരു യഥാര്‍ത്ഥ്യം തന്നെയാണ്. ഫുട്ബാളും കോര്‍ട്ടും കൊടുത്ത അറബ് യുവരക്തത്തെ തളച്ചിടാന്‍ കഴിയില്ല എന്ന യഥാര്‍ത്ഥ്യം!! പക്ഷെ, അത്തരം ജനകീയ മുന്നേറ്റങ്ങളെ വിമത പ്രവര്‍ത്തനങ്ങളോടും തീവ്രവാദ പ്രവര്‍ത്തനങ്ങളോടും താരതമ്മ്യം ചെയ്യാനാണ്, നമ്മുടെ കേരളത്തിലടക്കമുള്ള ചില രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ശ്രമിച്ചത് എന്നത് ഈ വിഷയത്തിലെ മറ്റൊരു വൈരുധ്യം.  വിശിഷ്യാ, ഈജിപ്തിലെ ജനകീയ സമരത്തെ ഇഖ്വവാനുല്‍  മുസ്ലിം എന്ന മഹത്തായ ജനകീയ വിപ്ലവപ്രസ്ഥാനത്തിന്‍റെ കുത്സിത രാഷ്ട്രീയ തന്ത്രങ്ങളായിട്ടു കാണാനാണ് പലരും ശ്രമിച്ചത്.





ഈയവസരത്തില്‍ ഇഖ്വവാനിന്‍റെ മുഖ്യ ഉപധേഷ്ടാവായ ഡോ. യുസുഫുല്‍ ഖര്‍ദാവി ഈജിപ്തില്‍ ചെന്ന് നടത്തിയ ജുമുഅ പ്രസംഗത്തെ ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. അദ്ദേഹത്തിന്റെ പ്രസംഗം ലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നതായിരുന്നു. ആധുനിക ഈജിപ്തിന്റെ ഭാവിയിലേക്കുള്ള ഒരു മുതല്‍ക്കൂട്ടായി ആ ഖുതുബ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും, തീര്‍ച്ച. ഡോ. യുസുഫുല്‍ ഖര്‍ദാവിയുടെ വാക്കുകള്‍: ''ഈ വിപ്ലവത്തിലെ യുവാക്കള്‍ കൈവിട്ടുപോകാന്‍ പാടില്ല. അവരാഗ്രഹിച്ച മാറ്റത്തിന് ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതപരവും മനുഷ്യത്വപരവുമായ എല്ലാ ഊര്‍ജവും ചെലവഴിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഹോദരങ്ങളും തങ്ങളുടെ ദൗത്യം ശരിയാംവണ്ണം നിര്‍വഹിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളോടദ്ദേഹം ആവശ്യപ്പെട്ടത്, ഈ അനുഗ്രഹം നല്‍കിയതിന് സര്‍വശക്തനായ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാനാണ്. അദ്ദേഹം തുടരുന്നു: ഇതൊരിക്കലും ഒരു സാധാരണ വിപ്ലവമല്ല. മറിച്ച്, ലോകത്തിനു മുഴുവന്‍ പാഠം നല്‍കുന്ന വിപ്ലവമാണ്. അസത്യത്തെയും തിന്മയെയും ശാന്തമായി എങ്ങനെ കെട്ടുകെട്ടിക്കാം എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിപ്ലവമാണ്. പ്രത്യക്ഷത്തില്‍, നേതാവില്ല എന്ന് തോന്നിയാലും യുവാക്കളാണ് ഈ വിപ്ലവത്തിന്റെ ശക്തി എന്ന് മറക്കാനാവില്ല. ഈജിപ്ഷ്യന്‍ ജനത കൂടുതല്‍ ക്ഷമിക്കേണ്ട സമയമാണിത്. കൂടുതല്‍ അധ്വാനിക്കേണ്ട സമയം. ഇത്ര മഹത്തായ വിപ്ലവം നടത്തിയ യുവാക്കളിലൊരാള്‍ പോലും ആധുനിക ഈജിപ്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിപ്പിക്കാന്‍ കാരണക്കാരാകരുത്. നാമിപ്പോള്‍ നിര്‍മാണപാതയിലാണ്. ഓരോ ഈജിപ്ഷ്യന്‍ പൗരനും ആ പ്രക്രിയയ്ക്ക് സ്വയം സന്നദ്ധനാകണം.




അത്കൊണ്ടു തന്നെ ഈജിപ്തിലെ ജനകീയ സമരത്തെ ചര്‍ച്ചക്കെടുക്കുമ്പോള്‍, തീര്‍ച്ചയായും ഒരു പ്രവാസി എന്ന നിലയില്‍, ഒരുപാട് ഈജിപ്ത്യന്‍ സഹപ്രവര്‍ത്തകര്‍ ഉള്ളതിനാലും ഈജിപ്ത്യന്‍ ജനതയെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. പ്രവാസികളുടെ കണ്ണില്‍ എന്നും ഫറോവയുടെ നാട്ടുകാര്‍ വിത്യസ്തരാണ്. പൊതുവേ ഫറോവയുടെ അഹങ്കാരത്തേ അര്‍ത്ഥവല്‍കരിക്കുന്ന പെരുമാറ്റവും പ്രവര്‍ത്തികളും. ഇതര അറബ് രാജ്യങ്ങളില്‍ നിന്നും വിത്യസ്തമായ ഭാഷാ ശൈലിയും ജീവിത രീതിയും. ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുപറ്റം അഭിനവ ഫരോവമാര്‍!!  പക്ഷെ, ഇവിടെയും യാഥാര്‍ത്ഥ്യം മറ്റൊന്നായിരിക്കുന്നു. ഈജിപ്തിന്‍റെ എക്കാലത്തെയും മികച്ച രാഷ്ട്രീയ-ജനകീയ നേതാവും തികഞ്ഞ ഇസ്ലാമിസ്റ്റുമായിരുന്ന ശഹീദ് ഹസനുല്‍ ബന്നയുടെ രക്തസാക്ഷിദിനമായ കഴിഞ്ഞ ഫെബ്രുവരി 12ന്‍റെ പ്രഭാതത്തില്‍ ലോകം കണ്‍തുറന്നത് മൂസയുടെ നിശ്ചയദാര്ഢ്യത്തിനു മുന്നില്‍ ഫറോവയുടെ അഹങ്കാരം  വഴിമാറുന്ന കാഴ്ച കണ്‍കുതിര്‍ക്കെ കണ്ടുകൊണ്ടാണ്. അതെ, ലോകം തന്നെ ഈജിപ്തിലെ ''വിമോചന ചതുരത്തോളം" (തഹരീര്‍ സ്ക്വയര്‍) ചുരുങ്ങിയ സ്വപ്നതുല്യമായ അവസ്ഥ. യഥാര്‍ത്ഥ അഭിനവ ഫറോവ ഹുസ്നി മുബാറക്കിനെ തന്‍റെ സിംഹാസനത്തില്‍ നിന്നും ''വിമോചന ചതുരത്തിലെ" ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാന്‍ ആ ജനതക്ക് വേണ്ടിവന്നത് വെറും പതിനെട്ടു ദിവസവും നിശ്ചയദാര്ഢ്യവും  മാത്രം. അതും തങ്ങളുടെ പ്രിയ നേതാവ് ശഹീദ് ഹസനുല്‍ ബന്നയുടെ രക്തംകൊണ്ടു ഭരണകൂടം തങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ അതെ ദിനം. ചരിത്രത്തില്‍ സമാനതകളില്ലാത്ത മധുരമായ പ്രതികാരം.



ശഹീദ് ഹസനുല്‍ ബന്നയുടെ രക്തം കൊണ്ടു വിപ്ലവം രചിച്ച ആ ജനത തുറന്നുവിട്ട മുല്ലപ്പൂവിന്‍റെ സുഗന്ധം, ഏകാതിപതികളുടെ സിംഹാസനങ്ങള്‍ക്കുമേല്‍ ഒരു കൊടുങ്കാറ്റായി വീശിയടിക്കുമ്പോള്‍ തിരുത്തേണ്ടിയിരിക്കുന്നു ആ ജനതയ്ക്കുമേലുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍. അതെ, നാം ഒരിക്കല്‍ കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു, ഇത് മൂസയുടെ നിശ്ചയദാര്ഢ്യമോ ഫറോവയുടെ അഹങ്കാരാമോ!!?

2 comments: